കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബിയില്‍ ഇനി ലീവ ്സറണ്ടറില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം എടുത്തുകളയും. ഉയര്‍ന്ന ശമ്പളത്തിന് പരിധി നിശ്ചയിക്കാനും ധാരണയായി. സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ വൈദ്യുതിബോര്‍ഡിലേയ്ക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

എന്‍. ടി. പി. സിക്ക് കെഎസ്ഇബി നല്‍കാനുളള 1200 കോടിയുടെ കടബാദ്ധ്യത ഏറ്റെടുക്കണമെങ്കില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ അംഗീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചതിന്റെ ഭാഗമായാണ് പരിഷ്ക്കാരങ്ങള്‍. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുണ്ടാക്കിയ ത്രികക്ഷി ഉടമ്പടി പ്രകാരമാണ് കടം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതനുസരിച്ച് സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ പാലിക്കാമെന്ന് ബോര്‍ഡ് ഉറപ്പു നല്‍കേണ്ടതുണ്ട്.

കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിയ്ക്കാതെ ബോര്‍ഡിന് മുന്നോട്ടു പോകാനാവില്ലെന്നതാണ് അവസ്ഥ. അതിനാലാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുളള നടപടികളെടുക്കുന്നത്.

45 ദിവസത്തെ ലീവ് സറണ്ടറാണ് ഇപ്പോള്‍ നിലവിലുളളത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈയിനത്തില്‍ 30 കോടി രൂപ ചെലവായി. ഇനിയും ലീവ് സറണ്ടറിനുളള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. വൈദ്യുതി ബോര്‍ഡില്‍ മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്ന ശമ്പളത്തിന് പരിധിയില്ലാത്തത്. ഇതും വളരെയേറെ സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കുന്നു.

വൈദ്യുതി ബോര്‍ഡ് ഉടച്ചു വാര്‍ക്കാനുളള എഡിബി നിര്‍ദ്ദേശമനുസരിച്ച് സാമ്പത്തിക ഘടനപരമായ അവസ്ഥയെപ്പറ്റി ധവളപത്രം തയ്യാറാക്കിയിട്ടുണ്ട്. ബോര്‍ഡിനെ രക്ഷിയ്ക്കാന്‍ വൈദ്യൂതി ചാര്‍ജ് വര്‍ദ്ധിപ്പിയ്ക്കണമെന്നും ധവളപത്രത്തില്‍ പറയുന്നു. ധവളപത്രം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X