ട്രേഡ് യൂണിയന് പിടിയ്ക്കാന്‍ വീണ്ടും പത്മജ
തിരുവനന്തപുരം : ട്രേഡ് യുണിയന്‍ രംഗത്ത് ആധിപത്യമുറപ്പിയ്ക്കാനുളള പത്മജാ വേണുഗോപാലിന്റെ ശ്രമം വീണ്ടും വിവാദമാകുന്നു. ബിഎസ്എന്‍എല്ലില്‍ ഐഎന്‍ടിയുസി സംഘടനയ്ക്കെതിരെ സമാന്തര യൂണിയന് രൂപീകരിച്ച സംഭവമാണ് പുതിയ വിവാദത്തിന് കാരണം. സ്വന്തം സംഘടന പ്രഖ്യാപിച്ച് അതിന്റെ അഖിലേന്ത്യാ പ്രസിഡന്റായി സ്വയം സ്ഥാനമേല്‍ക്കുകയായിരുന്നു പത്മജ.
നാഷണല്‍ യൂണിയന് ഓഫ് ബിഎസ്എന്‍എല്‍ വര്‍ക്കേഴ്സാണ് ഐഎന്‍ടിയുസി ദേശീയഘടകത്തിന്റെ അംഗീകാരമുളള സംഘടന. ഇതിന് ബദലായാണ് ബിഎസ്എന്‍എല്‍ എംപ്ലോയീസ് കോണ്‍ഗ്രസ് എന്ന സംഘടന പത്മജ പ്രഖ്യാപിച്ചത്.
സംഘടനയുടെ ജില്ലാ പ്രസിഡന്റുമാരെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുളള പ്രഖ്യാപനം കഴിഞ്ഞ ദിവസമുണ്ടായതോടെ ഇരു സംഘടനകളും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ജില്ലാതല യോഗങ്ങള്‍ വിളിയ്ക്കാന്‍ പത്മജാ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഈ യോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ എതിര്‍വിഭാഗവും രംഗത്തിറങ്ങിക്കഴിഞ്ഞു.
പത്മജയുടെ വിമത പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് സഞ്ജീവ റെഡിയ്ക്ക് എതിര്‍വിഭാഗം സന്ദേശമയച്ചിട്ടുണ്ട്. കെഎസ്ഇബിയിലെ ഐഎന്‍ടിയുസി നേതൃസ്ഥാനത്തു നിന്നും എം. എസ്. റാവുത്തരെ പുറത്താക്കിയ ശേഷമുളള പത്മജയുടെ ഈ നടപടിയും രാഷ്ട്രീയ വൃത്തങ്ങള്‍ കൗതുകത്തോടെയാണ് കാണുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications