ഭാവശുദ്ധിക്ക് കാരണം ഓലമറയിലെ കുളി
കോഴിക്കോട്: ഭാരതസ്ത്രീകളുടെ ഭാവശുദ്ധിക്ക് കാരണമെന്താണ്? ഭാരതസ്ത്രീകള്‍ ഓലകൊണ്ട് മറയിട്ട് കുളിക്കുന്നതുതന്നെ ഇതിന് കാരണം. ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയെപ്പറ്റി വിവരിക്കാന്‍ പറഞ്ഞപ്പോള്‍ ഒരു പത്താംക്സാസ് വിദ്യാര്‍ത്ഥിയുടെ ഉത്തരമാണിത്.
വിദേശത്തൊക്കെ ആണും പെണ്ണും ഒരുമിച്ചാണ് കുളിക്കുന്നതെന്നും അതാണ് അവിടത്തെ സ്ത്രീകള്‍ക്ക് ഭാവശുദ്ധിയില്ലാത്തതെന്നും വിദ്വാന് ഉത്തരക്കടലാസില്‍ തട്ടിവിട്ടിരിക്കുന്നു. എന്തായാലും കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ക്ക് നിര്‍ത്താതെ ചിരിക്കാന്‍ വകനല്കുന്ന ഉത്തരങ്ങളാണ് പരക്കെ.
ശീര്‍ഷകം, ഗുഹരം എന്നീ പദങ്ങളുടെ അര്‍ത്ഥം ചോദിച്ചപ്പോള്‍ ശീര്ഷകത്തിന് തലക്കെട്ട് എന്ന് ശരിയായ ഉത്തരമെഴുതിയ പയ്യന് പക്ഷെ ഗുഹ എന്ന അര്‍ത്ഥമുള്ള ഗുഹരം എന്ന വാക്കിന് അരക്കെട്ട് എന്നാണ് ഉത്തരമെഴുതിയത്. തലക്കെട്ടിന് ഒരു അരക്കെട്ടും കൂടിച്ചേര്ന്നാലല്ലെ ഉത്തരങ്ങള്‍ക്ക് സാമ്യമുണ്ടാകൂ.
സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിലെ കഥാപാത്രമായ സുഭദ്രയുടെ സ്വഭാവവിശേഷങ്ങള്‍ വിവരിക്കാനുള്ള ചോദ്യത്തിന് ഉത്തരമായി അയല്പക്കത്തെ സുഭദ്രച്ചേച്ചിയുടെ സ്വഭാവമഹിമകളാണ് ഒരു വിദ്യാര്‍ത്ഥി സവിസ്തരം എഴുതി നിറച്ചിരിക്കുന്നത്. പേരച്ചം എന്നാലെന്തെന്ന ചോദ്യത്തിന് ആദ്യമായി പേരിട്ടുവിളിക്കുന്ന അച്ഛനെയാണ് പേരച്ചംഎന്ന് വിളിക്കുന്നതെന്നാണ് മറ്റൊരാളുടെ ഉത്തരം.
തക്കം പാര്‍ക്കുക എന്നതിനെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെടുത്തിയാണ് ഒരു വിദ്യാര്‍ത്ഥി വാക്യത്തില്‍ പ്രയോഗിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യാന്‍ തക്കം പാര്‍ത്തിരുന്നു എന്നാണ് ഈ വിദ്വാന് വാക്യത്തില്‍ പ്രയോഗിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications