കേരളത്തിന് യുഎന്‍ ഏജന്‍സിയുടെ സഹായം
തിരുവനന്തപുരം: കേരളത്തിലെ ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലയ്ക്ക് യുഎന്നിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ആന്റ്പസഫിക് സെന്റര്‍ ഫോര്‍ ട്രാന്‍സ്ഫര്‍ ടെക്നോളജി (എപിസിടിടി) സാങ്കേതിക സഹായം നല്‍കും.
ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഏഷ്യന്‍ ആന്റ്പസഫിക് സെന്റര്‍ ഫോര്‍ ട്രാന്‍സ്ഫര്‍ ടെക്നോളജി ഡയറക്ടര്‍ ഡോ. ജര്‍ഗന്‍ ബിസ്ചചോഫും സംസ്ഥാന വ്യവസായ സെക്രട്ടറി അജയ്കുമാറും ഒപ്പുവെച്ചു.
എപിസിടിടിയില്‍ നിന്നും പരിശീലനമടക്കമുള്ള സാങ്കേതിക സഹായം ധാരണാപത്രം അനുസരിച്ച് ലഭിക്കും. സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ മേഖല നേരിടുന്ന സാങ്കേതികവും ഗുണപരവുമായ പ്രശ്നങ്ങള്‍ക്ക് എപിസിസിയില്‍ നിന്നു ലഭിക്കുന്ന സഹായം പരിഹാരമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ ചെറുകിട വ്യവസായങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന മറ്റൊരു ധാരണാപത്രത്തിലും എപിസിടിടിയുമായി ഒപ്പുവെച്ചു.












Click it and Unblock the Notifications