പുറമ്പോക്ക് ഭൂമിയിലെ ക്ഷേത്രം പൊളിച്ചുനീക്കി
കൊടുങ്ങല്ലൂര്‍: പുറമ്പോക്ക് ഭൂമിയില്‍ വി എച്ച് പി അനധികൃതമായി സ്ഥാപിച്ച ക്ഷേത്രം പൊളിച്ചുനീക്കി.
കൊടുങ്ങല്ലൂരിനടുതത്് എടവിലങ്ങ് പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമിയില്‍ സ്ഥാപിച്ച ക്ഷേത്രം തഹസില്‍ദാരുടെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കിയത്. 2002 ജനവരിയിലാണ് വി എച്ച് പി ബ്രഹ്മരക്ഷസ് ക്ഷേത്രം സ്ഥാപിച്ചത്. അനധികൃതമായി ഭൂമി കൈയേറി സ്ഥാപിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ ക്ഷേത്രം പൊളിച്ചുനീക്കിയത്.
മെയ് 13 തിങ്കളാഴ്ച തഹസില്‍ദാര്‍ സിദ്ധാര്‍ഥന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ക്ഷേത്രം പൊളിച്ചുനീക്കാനായി എത്തിയപ്പോള്‍ വി എച്ച് പി പ്രവര്‍ത്തകരും സ്ത്രീകളുമടങ്ങുന്ന കൂട്ടം ഒരു ദിവസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു.
ഉച്ചയ്ക്ക് 12 മണി വരെ സമയം അനുവദിക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. അപ്പോള്‍ സ്ത്രീകളടങ്ങുന്ന സംഘം ക്ഷേത്രത്തില്‍ കയറി ഭജന തുടങ്ങി. 12 മണിയ്ക്കു മുമ്പായി ക്ഷേത്രിത്തിലുണ്ടായിരുന്നവരെ അറസ്റ് ചെയ്യാന്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ക്ഷേത്രം പൊളിച്ചുനീക്കി.
വി എച്ച് പി ജില്ലാ കമ്മിറ്റി അംഗം ഐ. ആര്‍. അശോകന്‍, മേഖലാ കണ്‍വീനര്‍ പ്രകാശന്‍ എന്നിവരുള്‍പ്പെടെ 36 പേരെയാണ് അറസ്റ് ചെയ്തു നീക്കിയത്.












Click it and Unblock the Notifications