വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ
തിരുവനന്തപുരം: മത്സ്യം പിടിക്കുന്നതിന് തോട്ട ഉപയോഗിക്കുന്നത് വിഴിഞ്ഞത്ത് ഇരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സംഘര്‍ഷം വളര്‍ത്തുന്നു.
ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തോട്ട ഉപയോഗിക്കുന്നത് വിഴിഞ്ഞത്ത് മുമ്പും സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. തോട്ട ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ മത്സ്യം പിടിക്കലിനെ ഒരു വിഭാഗം എതിര്‍ക്കുന്നത് ഇരുവിഭാഗം സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനാണ് വഴിവെക്കുന്നത്.
മെയ് ഏഴിന് ചില വീടുകളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഉഗ്ര സ്ഫോടക ശേഷിയുള്ള 17 തോട്ടകള്‍ കണ്ടെടുത്തിരുന്നു. പൊലീസ് തോട്ടകള്‍ കൊണ്ടുപോവുന്നത് ജനക്കൂട്ടം തടഞ്ഞു. സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിംഗിന്റെ ഇടപെടലിനെ തുടര്‍ന്ന് സ്ഥിതി ശാന്തമായി.
മോട്ടോര്‍ ബോട്ടുകളില്‍ ബക്കറ്റുകളിലാക്കി കൊണ്ടുപോയാണ് തോട്ട കടലിലെറിയുന്നത്. തോട്ട പൊട്ടി നൂറക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപ്പൊങ്ങുമ്പോള്‍ മത്സ്യക്കുഞ്ഞുങ്ങളും നശിപ്പിക്കപ്പെടുന്നു. തോട്ട പൊട്ടിക്കുന്നത് മത്സ്യങ്ങളുടെ ഉത്പാദനം കുറക്കുമെന്നതിനാലാണ് ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നത്.
1995ല്‍ വിഴിഞ്ഞത്ത് മുസ്ലിംങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ വര്‍ഗീയ കലാപമുണ്ടായിരുന്നു.












Click it and Unblock the Notifications