കടല്‍വിഭവ കയറ്റുമതി കുറഞ്ഞു
കൊച്ചി: ആഗോളമാന്ദ്യവും വിലയിടിവും ഇന്ത്യയില്‍ നിന്നുള്ള കടല്‍വിഭവങ്ങളുടെ കയറ്റുമതിയെ ബാധിച്ചു.
2001-2002 കാലഘട്ടത്തില്‍ പ്രതീക്ഷിച്ച കയറ്റുമതിലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇക്കാലയളവില്‍ 6,240 കോടിരൂപയുടെ കയറ്റുമതിയാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ 5,382 കോടി രൂപയുടെ കടല്‍വിഭവങ്ങള്‍ കയറ്റുമതി ചെയ്യാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ.
ലക്ഷ്യമിട്ടതിനാല്‍ 14.5 ശതമാനം കുറവ് മാത്രമേ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞുള്ളൂവെന്ന് മറൈന്‍ പ്രൊഡക്ട്സ് ഡവലപ്മെന്റ് അതോറിറ്റി(എംപിഇഡിഎ) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ചെമ്മീന്‍ കയറ്റുമതിയുടെ അളവില്‍ വര്‍ധനവുണ്ടായെങ്കിലും വിലയിടിവുമൂലം വരുമാനം കുറഞ്ഞു. അമേരിക്കയിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി 18 ശതമാനത്തില്‍ നിന്നും 24ശതമാനമായി ഉയര്‍ന്നിരുന്നു. എങ്കിലും വില കുറവാണ് കിട്ടിയത്. ഇന്ത്യയില്‍ നിന്നുള്ള കടല്‍മത്സ്യവിഭവങ്ങളില്‍ എറ്റവും കൂടുതല്‍ വാങ്ങിയത് ഇക്കുറിയും ജപ്പാന്‍ തന്നെയാണ്. ആകെയുള്ള കയറ്റുമതിയുടെ 33 ശതമാനവും ജപ്പാനിലേക്കാണ് പോയത്.












Click it and Unblock the Notifications