സിന്‍ഹ കുറ്റക്കാരനല്ലെന്ന് സിബിഐ
ദില്ലി: ഫ്ലെക്സ് ഇന്‍ഡസ്ട്രീസിന്റെ കേസില്‍ കേന്ദ്രധനകാര്യമന്ത്രി എന്തെങ്കിലും തെറ്റുചെയ്തതായി തെളിവൊന്നുമില്ലെന്ന് സിബിഐ. ഫ്ലെക്സില്‍ നിന്നും തിരഞ്ഞെടുപ്പ് സാധനങ്ങള്‍ വാങ്ങിയതില്‍ സിന്‍ഹ അഴിമതി കാട്ടിയെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സിബിഐ.
ഫ്ലെക്സ് ഇന്‍ഡസ്ട്രീസ് ഉടമ അശോക് ചതുര്‍വേദിയെ വിശദമായി ചോദ്യം ചെയ്തശേഷമാണ് സിബിഐ ധനകാര്യമന്ത്രി തെറ്റൊന്നും ചെയ്തില്ലെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. ചീഫ് എക്സൈസ് കമ്മീഷണര്‍ സോമേശ്വര്‍ മിശ്രയ്ക്ക് ചതുര്‍വേദി കൈക്കൂലി നല്കിയതായി ആരോപണമുണ്ടെങ്കിലും സിന്‍ഹയും ചതുര്‍വേദിയും തമ്മില്‍ വഴിവിട്ട് എന്തെങ്കിലും ഇടപാട് നടന്നതായി തെളിവില്ലെന്നും സിബിഐ അഭിപ്രായപ്പെട്ടു.
മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പ്രഭാത് കുമാറുമായി ഇടപാടുനടന്നതിന്റെ വിശദവിവരം ചതുര്‍വേദി ഞങ്ങള്‍ക്ക് നല്കിയിട്ടുണ്ട്. ധനകാര്യമന്ത്രി യശ്വന്ത്സിന്‍ഹയടക്കം പലര്‍ക്കും തിരഞ്ഞെടുപ്പ് സാധനങ്ങള്‍ നല്കിയിട്ടുണ്ടെന്ന് ചതുര്‍വേദി സമ്മതിച്ചെങ്കിലും ഇതില്‍ എന്തെങ്കിലും അഴിമതി നടന്നതായി അദ്ദേഹം പറഞ്ഞില്ല.- സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications