ഹോം ട്രേഡ് സിഇഒ റിമാന്റില്‍
നാഗ്പൂര്‍: ഇ-ബിസിനസ്സ് രംഗത്തും ഓഹരിയിടപാട് രംഗത്തും പ്രവര്‍ത്തിച്ചിരുന്ന ഡോട്ട് കോം കമ്പനിയായ ഹോം ട്രേഡിന്റെ സിഇഒ സഞ്ജയ് അഗര്‍വാളിനെ മെയ് 18 വരെ റിമാന്റ് ചെയ്തുകൊണ്ട് കോടതി ഉത്തരവായി. നാഗ്പൂര്‍ ജില്ലാ സെന്‍ട്രല്‍ സഹകരണബാങ്കില്‍ 150 കോടി രൂപയുടെ തിരിമറി നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് സഞ്ജയ് അഗര്‍വാള്‍ അറസ്റിലായത്.
ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യലിനായി മുംബൈയില്‍ കൊണ്ടുപോകാനും കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്കി. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ പ്രിന്റൗട്ടുകള്‍ ശേഖരിക്കാനാണ് മുംബൈയിലേക്ക് കൊണ്ടുപോകാന്‍ ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി ചോദിച്ചത്.
നവി മുംബൈയിലുള്ള ഇദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ക്രൈംബ്രാഞ്ച് 25 കംപ്യൂട്ടറുകളും ഒരു ലാപ്ടോപും കണ്ടെടുത്തതായും പ്രോസിക്യൂഷന് അറിയിച്ചു. ഈ അഴിമതിയില്‍ സഞ്ജയ് അഗര്‍വാളിനോടൊപ്പം പങ്കാളികളായ ഹോംട്രേഡ് ഡയറക്ടര്‍ എന്‍.എസ്. ത്രിവേദിയും ഗില്‍റ്റ് എഡ്ജ് മാനേജ്മെന്റ് സര്‍വീസസ് ഡയറക്ടര്‍ കേതന് സേഥും ഒളിവിലാണ്.
ഒന്നരവര്‍ഷം മുമ്പ് വന്‍ താരനിരയെ അണിനിരത്തിക്കൊണ്ടുള്ള പരസ്യത്തിലൂടെയാണ് ഹോം ട്രേഡ് എന്ന ഡോട്ട്കോം കമ്പനി ശ്രദ്ധേയമായത്. സച്ചിന്, ഹൃത്വിക് റോഷന്, ഷാരൂഖ് ഖാന് എന്നിവരാണ് ഹോംട്രേഡ് കമ്പനിയുടെ ടിവി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
പക്ഷെ ഹോംട്രേഡിന് നേരെ സംശയത്തിന്റെ കരിനിഴല്‍ വീണത് 2002 ഏപ്രില്‍ 25നാണ്. നാഗ്പൂര്‍ സഹകരണബാങ്ക് ചെയര്മാന് സുനില്‍ കേദാര്‍ നല്കിയ പരാതിയാണ് ഹോം ട്രേഡിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നത്. അവര്‍ വിപണിയില്‍ വാരിവലിച്ചെറിഞ്ഞു കളിച്ചത് നാഗ്പൂര്‍ സഹകരണബാങ്കിന്റെ നിക്ഷേപത്തുകയായിരുന്നു.
നിക്ഷേപത്തുക വര്‍ധിപ്പിക്കാനുള്ള എളുപ്പവഴിയെന്ന നിലയ്ക്കാണ് നാഗ്പൂര്‍ സഹകരണബാങ്ക് സഞ്ജയ് അഗര്‍വാളിനെപ്പോലെയുള്ള ഓഹരിദല്ലാളന്മാര്ക്ക് അവരുടെ നിക്ഷേപത്തുക ഓഹരിവിപണിയില്‍ എറിയാന്‍ നല്‍കിയത്. എന്നാല്‍ ബാങ്കില്‍ നിന്നെടുത്ത കോടികള്‍ തിരിച്ചുനല്‍കാതെ വന്നപ്പോഴാണ് ബാങ്ക് ചെയര്മാന് പരാതി നല്‍കിയത്. ഹോംട്രേഡിന് പുറമെ മുംബൈയിലെ ഗില്‍റ്റ് എഡ്ജ് മാനേജ്മെന്റ്, കൊല്‍ക്കത്തയിലെ ഇന്ദ്രാണി മര്‍ച്ചന്റ്സ്, അഹമ്മദാബാദിലെ സെഞ്ചുറി ഡീലേഴ്സ് ആന്റ് സിന്‍ഡിക്കേറ്റ് മാനേജ്മെന്റ് സര്‍വീസസ് എന്നിവരും ഈ ബാങ്കിലെ പണം അവിഹിതമായി സ്വീകരിച്ചവരാണ്. നാഗ്പൂര്‍ സഹകരണബാങ്കിന് പുറമെ മറ്റ് 20 ഓളം സഹകരണബാങ്കുകളുമായും ഈ നാലു കമ്പനികള്‍ അവിഹിത ഇടപാടുകള്‍ നടത്തിയിരുന്ന കഥ തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തുവന്നു. മഹാരാജ് സഹകരണബാങ്ക്, ഒസ്മാനാബാദ് സഹകരണബാങ്ക് എന്നിവിടങ്ങളില്‍ നിന്നും കോടികള്‍ ഹോംട്രേഡ് അടക്കമുള്ള ദല്ലാള്‍മാര്‍ പറ്റിയിരുന്നു.
ഏപ്രില്‍ 30 നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അന്ന് തന്നെ സെബി ഹോംട്രേഡിനെ സസ്പെന്റ് ചെയ്തു. മെയ് ഒന്നിന് ക്രൈംബ്രാഞ്ച് നാഗ്പൂര്‍ സഹകരണബാങ്ക് ചെയര്മാന് സുനില്‍ കേദാറിനെ അറസ്റുചെയ്തു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications