ജമ്മു അക്രമം : പിന്നില്‍ രണ്ടു സംഘടനകള്‍
ശ്രീനഗര്‍ : ജമ്മു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ട് ഭീകരസംഘടനകള്‍ രംഗത്തെത്തി. പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന അല്‍-മസൂരാന്‍, ജം-ഇയ്യത്തുല്‍-മുജാഹിദ്ദീന്‍എന്നിവയാണ് ആക്രമണത്തിന്റെ പിതൃത്വം ഏറ്റെടുത്തത്. ലഷ്കര്‍-എ- ത്വയിബ എന്ന ഭീകര സംഘടനയുടെ പോഷക വിഭാഗമാണ് അല്‍-മസൂരാന്‍.
ഇര്‍ഫാന്‍ കശ്മീരി എന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതനാണ് ശ്രിനഗറിലെ ഒരു പത്രമോഫീസില്‍ വിളിച്ച് തങ്ങളുടെ സംഘടനയാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയത്.
അബു മജീദ്, അബു സഫര്‍, അബു ഷെല്‍ എന്നീ തീവ്രവാദികളാണ് മരിച്ചതെന്നും അയാള്‍ അറിയിച്ചു.
ഇതേ ഓഫീസില്‍ വിളിച്ചാണ് മറ്റൊരാളും അക്രമത്തിന്റെ അവകാശിയായത്. ജം -ഇയ്യത്തുല്‍-മുജാഹിദ്ദീന്‍ എന്ന സംഘടനയുടെ പേരിലാണ് ഇയാള്‍ വിളിച്ചത്.












Click it and Unblock the Notifications