Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ തീവ്രവാദി ആക്രമണം; 34 മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജമ്മു-പത്തന്‍കോട് ഹൈവേയിലെ കാലോചകില്‍ സൈനിക ക്യാമ്പിനും ഒരു ബസിനും നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 34 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് കരുതുന്നത്.

മരിച്ചവരില്‍ ഭൂരിഭാഗം പേരും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്. ആക്രമണം നടത്തിയ അഞ്ച് തീവ്രവാദികളില്‍ മൂന്ന് പേരും മരിച്ചു.

ജമ്മു-പത്തന്‍കോട് ഹൈവെയില്‍ ഹിമാചലില്‍ നിന്ന് വരികയായിരുന്ന ഒരു ബസിന് നേരെയാണ് തീവ്രവാദികള്‍ ആദ്യം വെടിവെപ്പ് നടത്തിയത്. ബസിലുണ്ടായിരുന്ന ഏഴ് പേര്‍ മരിച്ചു.

തുടര്‍ന്ന് അടുത്തുള്ള ഒരു സൈനിക ക്യാമ്പിന് നേരെ നീങ്ങിയ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ സൈനികരും അവരുടെ കുടുംബാംഗങ്ങളുമായി 22 പേര്‍ മരിച്ചു. ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

രത്നും ചെക് പ്രദേശത്തെ ഒരു ക്വാര്‍ട്ടേഴ്സില്‍ രണ്ട് തീവ്രവാദികള്‍ കടന്നിരിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇവരെ പുറത്ത് ചാടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+