എല്‍ടിടിഇ നിരോധനം ഇന്ത്യ നീട്ടി
ദില്ലി: എല്‍ടിടിഇയ്ക്കു മേലുള്ള നിരോധനം രണ്ടുവര്‍ഷത്തേക്ക് കൂടി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എല്‍ടിടിഇയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തമിഴ്നാടിനെ ഒരു പ്രത്യേകരാജ്യമാക്കി മാറ്റാന്‍ പ്രയത്നിക്കുന്ന ശക്തികള്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നത് നിരോധനം നീട്ടിയതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനം(തടയല്‍) നിയമമനുസരിച്ചാണ് നിരോധനം. തമിഴ്നാട് സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് നിരോധനം പ്രഖ്യാപിച്ചതെന്നും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എല്‍ടിടിഇ തീവ്രവാദികളുടെ ഇന്ത്യയിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അവരുമായി സഹകരിക്കുന്ന ഇന്ത്യയിലെ മറ്റ് തീവ്രവാദസംഘങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം തികഞ്ഞഉല്ക്കണ്ഠയുള്ള വിഷയമാണ്- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തമിഴ്രാജ്യം എന്ന സങ്കല്പത്തോടുള്ള താല്പര്യം ഇപ്പോഴും നിലനില്ക്കുന്നു. ഒരു പ്രത്യേക തമിഴ്നാടിന് വേണ്ടി ആഗ്രഹിക്കുന്നവര്‍ ഇപ്പോഴും പ്രചോദനമുള്‍ക്കൊള്ളുന്നത് എല്‍ടിടിഇയില്‍ നിന്നാണ്- വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.
എല്‍ടിടിഇയുടെ മേലുള്ള നിരോധനം രണ്ടുവര്‍ഷത്തേക്ക് കുടി നീട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications