തെറ്റു ചെയ്തിട്ടില്ലെന്ന് സിന്‍ഹ
ദില്ലി: ആരോപണവിധേയമായ ഫ്ലെക്സ് ഇന്‍ഡസ്ട്രീസുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹ അറിയിച്ചു. താന്‍ ഇക്കാര്യത്തില്‍ തെറ്റു ചെയ്തിട്ടില്ലെന്നും സിന്‍ഹ പറഞ്ഞതായി ബിജെപി വക്താവ് വി.കെ. മല്‍ഹോത്രയാണ് മെയ് 14 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ യശ്വന്ത് സിന്‍ഹ നല്കിയ വിശദീകരണം അറിയിക്കുകയായിരുന്നു ബിജെപി വക്താവ് വി.കെ. മല്‍ഹോത്ര. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് സിന്‍ഹ മെയ് 15 ബുധനാഴ്ച പാര്‍ലമെന്റില്‍ മറുപടി പറയുമെന്നും മല്‍ഹോത്ര പറഞ്ഞു.
ഹസാരിബാഗില്‍ നിന്നും താന്‍ ജയിച്ചതിനെപ്പറ്റി സിന്‍ഹ ഇതിനകം മറുപടി നല്കിയിട്ടുണ്ട്. ഇനി ചൊവാഴ്ച പാര്‍ലമെന്റില്‍ നല്കുന്ന വിശദീകരണത്തോടെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാകും.എന്തായാലും ഇക്കാര്യത്തില്‍ ബിജെപി തലകുനിക്കേണ്ട കാര്യമൊന്നുമില്ലെന്ന് സിന്‍ഹ അറിയിച്ചിട്ടുണ്ട്- മല്‍ഹോത്ര പറഞ്ഞു.
1999ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ആരോപണവിധേയമായ ഫ്ലെക്സ് ഇന്‍ഡസ്ട്രീസില്‍ നിന്നും സിന്‍ഹ പണം വാങ്ങിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഴിമതിക്കാരനായ സിന്‍ഹ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിരുന്നു. ഷാംഗ്ഹായില്‍ ഏഷ്യന്‍ വികസനബാങ്കിന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷം സിന്‍ഹ തിങ്കളാഴ്ച രാത്രിയാണ് മടങ്ങിയെത്തിയത്. ഉടനെ അദ്ദേഹം 15 മിനിറ്റോളം ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുമായി കൂടിക്കാഴ്ചയും നടത്തി.












Click it and Unblock the Notifications