Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവാ കൂട്ടക്കൊല : സിബിഐ പുനരന്വേഷണത്തിന്

കൊച്ചി : ആലുവാ കൂട്ടക്കൊലക്കേസ് വീണ്ടും അന്വേഷിയ്ക്കാന്‍ സിബിഐ ഒരുങ്ങുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ ഗുരുതരമായ പിഴവുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

കേസ് സംബന്ധമായ രേഖകളെല്ലാം ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറി. ഒരു മലയാളിയെക്കൂടി ഉള്‍പ്പെടുത്തി, പൊലീസ് സൂപ്രണ്ട് ജി. വെങ്കിട്ടരാമന്റെ മേല്‍നോട്ടത്തില്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണമാരംഭിയ്ക്കും.

കൂട്ടക്കൊല സംബന്ധിച്ച് സമ്പൂര്‍ണ്ണവും കുറ്റമറ്റതുമായ അന്വേഷ്വണം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. ഈ വിധിയനുസരിച്ച് കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു.

കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതിയ്ക്ക് ആരെങ്കിലും രഹസ്യ പ്രേരണ നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിയ്ക്കും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+