സിപിഎം ഐടി പാര്‍ക്ക് തുടങ്ങുന്നു
തിരുവനന്തപുരം : ജില്ലതോറും ഐടി പാര്‍ക്കുകള്‍ സ്ഥാപിയ്ക്കാന്‍ സിപിഎം തീരുമാനം. വീഗാലാന്റിന്റെ മാതൃകയില്‍ രണ്ട് വിനോദ സഞ്ചാര പാര്‍ക്കുകള്‍ തുടങ്ങാനും സിപിഎം സംസ്ഥാനക്കമ്മിറ്റി പച്ചക്കൊടി കാണിച്ചതായി അറിയുന്നു.
കഴിഞ്ഞയാഴ്ച തലസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. പിണറായി വിജയനാണ് രണ്ടു സംരംഭങ്ങളുടെയും ചുമതല. ജില്ലാ തലസ്ഥാനങ്ങളില്‍ ഓരോ ഐടി പാര്‍ക്കു വീതം സ്ഥാപിയ്ക്കാനാണ് പാര്‍ട്ടി ഉദ്ദേശിയ്ക്കുന്നത്. അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തല്ക്കാലം രണ്ടു ജില്ലകളിലാകും.
വ്യവസായം തുടങ്ങാനുളള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുതലാക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തരുതെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
മാര്‍ക്സിസ്റ് പാര്‍ട്ടി ഇതോടെ പൂര്‍ണമായും വ്യവസായവല്‍ക്കരണത്തിന്റെ പാതയിലാണ്. ഒരു വന്‍ കോര്‍പറേറ്റ് മുതലാളിയുടെ എല്ലാ സ്വഭാവങ്ങളും അദ്ധ്വാന വര്‍ഗത്തിന്റെ പാര്‍ട്ടി നേടിക്കഴിഞ്ഞു. സ്വന്തം ചാനല്‍, പത്രം, മഹാനഗരങ്ങളില്‍ നക്ഷത്ര സൗകര്യങ്ങളുളള സ്മാരക മന്ദിരങ്ങളും ഫ്ലാറ്റുകളും പാര്‍ട്ടി ഓഫീസുകളും, തലശേരിയില്‍ പണികഴിപ്പിയ്ക്കുന്ന ടൂറിസം പദ്ധതി, എറണാകുളത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയൊക്കെ സിപിഎമ്മിന്റെ കീശയിലുണ്ട്.
ഒരു ധനകാര്യ സ്ഥാപനം ( ബ്ലേഡ് കമ്പനിയെന്ന് നാട്ടുകാര്‍) തുടങ്ങാനും ഇടയ്ക്ക് പാര്‍ട്ടി ആലോചിച്ചിരുന്നു. ആശയം നല്ലതായിരുന്നു. പാര്‍ട്ടിയുടെ കൈയില്‍ ഇഷ്ടം പോലെ പണം. വട്ടിപ്പലിശയ്ക്കു കൊടുത്താല്‍ പിരിയ്ക്കാന്‍ നാടൊട്ടുക്ക് ഗുണ്ടാ സംഘങ്ങളും.
മാര്‍ക്സിസ്റ് പാര്‍ട്ടി വളരുകയാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications