Get Updates
Get notified of breaking news, exclusive insights, and must-see stories!

കടത്തുബോട്ടുകളില്‍ സുരക്ഷ ഉറപ്പാക്കണം

കൊച്ചി: കടത്തുബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് സംസ്ഥാന ജല ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു.

കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ പല ബോട്ടുകളും ലൈസന്‍സില്ലാത്തവയാണെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജല ഗതാഗത വകുപ്പിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ അറ്റകുറ്റപണി നടത്തുകയോ സുരക്ഷ ഉറപ്പുവരുത്തുകയോ ചെയ്യാതെയാണ് ഈ ബോട്ടുകള്‍ ഓടുന്നത്. ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കടലിലെ സാഹചര്യത്തിന് യോജിക്കാത്തവിധത്തിലുമാണ്.

കൊച്ചിന്‍പോര്‍ട്ട് ട്രസ്റിന്റെ പരിധിയിലുള്ള കടലില്‍ കപ്പലുകള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കപ്പലുകളോടുന്ന ചാലുകളിലേക്ക് പലപ്പോഴും കടത്തുബോട്ടുകള്‍ കടന്നുവരുന്നതും വന്‍ ദുരന്തത്തിന് കാരണമായേക്കാം. പലപ്പോഴും രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായേക്കാം.

അതുകൊണ്ട് ജീവരക്ഷയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ബോട്ടുകളില്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് വാര്‍ത്താ കുറിപ്പില്‍ മുന്നറിയിപ്പ് നല്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+