വി.സി. കബീര്‍ കോണ്‍ഗ്രസ് എസില്‍
തിരുവനന്തപുരം: അഭിപ്രായഭിന്നത മൂലം എന്‍സിപിയില്‍ നിന്നും വിട്ടുപോയ വി.സി. കബീര്‍ എംഎല്‍എ കോണ്‍ഗ്രസ് (എസ്)ല്‍ ചേരാന്‍ തീരുമാനിച്ചു. കബീറിനോടൊപ്പം കരകുളം കൃഷ്ണപിള്ളയടക്കം ഒട്ടേറെ പ്രവര്‍ത്തകര്‍ കടന്നപ്പള്ളി രാമചന്ദ്രന്‍മാസ്ററുടെ കോണ്‍ഗ്രസ് (എസ്)ല്‍ ചേരും.
മെയ് 14 ചൊവാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന വി.സി. കബീറിനോടും കരകുളം കൃഷ്ണപിള്ളയോടും കൂറുള്ള പ്രവര്‍ത്തകരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. ബിജെപിയുമായും കോണ്‍ഗ്രസുമായും ചേരാന്‍ ശ്രമിക്കുന്ന എന്‍സിപിയുടെ നിലപാടിനോട് യോജിക്കാന്‍ കഴിയാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് (എസ്)ല്‍ ചേരാന്‍ തീരുമാനിച്ചതെന്ന് കബീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ്(എസ്) ഇടതുജനാധിപത്യമുന്നണിയുടെ ഭാഗമായി തുടരും. ഒപ്പം എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടുമെന്നും കബീര്‍ പറഞ്ഞു.












Click it and Unblock the Notifications