വനിതാ കമ്മിഷന് കൂടുതല്‍ അധികാരം വേണം
തിരുവനന്തപുരം: വനിതാ കമ്മിഷന് കൂടുതല്‍ അധികാരത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ഇതിനായി പരമാവധി പരിശ്രമിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം. കമലം.
പല കേസുകളിലും കമ്മിഷന്‍ ശിക്ഷ നടപ്പാക്കുന്നില്ല. ശിക്ഷ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ വനിതാ കമ്മിഷന് അധികാരമില്ല. ഈ പോരായ്മ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് കമലം വ്യക്തമാക്കി.
കമ്മിഷന്‍ അംഗങ്ങള്‍ ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരാണെങ്കിലും രാഷ്ട്രീയ പരിഗണനയില്ലാതെ കേസുകള്‍ പരിഗണിക്കുമെന്ന് കമലം പറഞ്ഞു.
മെയ് 14 ചൊവാഴ്ചയാണ് കമലം വനിതാ കമ്മിഷന്‍ അധ്യക്ഷയായി സ്ഥാനമേറ്റത്. കമ്മിഷന്‍ അംഗങ്ങളായി പി. കുല്‍സുവും ലിസി ജോസും സ്ഥാനമേറ്റു.












Click it and Unblock the Notifications