കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തില്‍ പരക്കെ മഴ
തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ ഉരുകുന്ന കേരളത്തിന് ആശ്വാസമായി പരക്കെ വേനല്‍മഴ പെയ്യുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒറ്റപ്പെട്ടും പരക്കെയും പെയ്യുന്ന വേനല്‍മഴ കേരളത്തെ തണുപ്പിക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ഭാഗത്ത് രൂപം കൊണ്ട ലഘുവായ ന്യൂനമര്‍ദ്ദം സൃഷ്ടിച്ച പടിഞ്ഞാറന്‍ കാറ്റാണ് കേരളമാകെ കാലവര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമായത്. മെയ് 13 തിങ്കളാഴ്ച ഇടവപ്പാതിയുടെ അന്തരീക്ഷമായിരുന്നു കേരളത്തിലെങ്ങും. ചൊവാഴ്ചയും മഴ തുടരുന്നു.
33 ഡിഗ്രിയിലുണ്ടായിരുന്ന താപനില ഇപ്പോള്‍ 29 ഡിഗ്രിയിലെത്തി. തൃശൂരിന് തെക്കോട്ടേക്കാണ് മഴ കൂടുതല്‍. ന്യൂനമര്‍ദ്ദം വടക്ക് ബര്‍മയിലേക്ക് നീങ്ങുകയാണെങ്കിലും രണ്ടു ദിവസം കൂടി മഴ തുടരുമെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച കൊല്ലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്- 11 സെന്റിമീറ്റര്‍.