എംഎല്‍എമാര്‍ക്ക് നാക്കിന് നിയന്ത്രണം പോയി
കൊല്ലം: മാനസിക സമ്മര്‍ദം കാരണം എംഎല്‍എമാരുടെ നാക്കിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.
മെയ് 14 ചൊവാഴ്ച ശ്രീ ശ്രീ രവിശങ്കറിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വക്കം പുരുഷോത്തമന്‍.
എം എല്‍ എമാര്‍ക്ക് ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ ക്ലാസ് വേണ്ടതുണ്ട്. ഇക്കാര്യം താന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനസിനെ നിയന്ത്രിക്കാനാവാത്തതാണ് മനുഷ്യന്റെ ഏറ്റവും വലിയ ശാപം. മനസിനെ നിയന്ത്രിക്കാനായാല്‍ മനുഷ്യന് സമൂഹത്തില്‍ പല സംഭാവനകളും നല്‍കാനാവും.
മനുഷ്യദൈവങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ സാമൂഹിക വിപ്ലവം സൃഷ്ടിച്ച ശ്രീനാരായണഗുരുവിനെ ആരാധിക്കുന്നു- അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ശ്രീശ്രീ രവിശങ്കറിന്റെ പ്രഥമശിഷ്യന്‍ രഘുരാജരാജ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications