എം. കമലം വനിതാ കമ്മിഷന്‍ അധ്യക്ഷ
തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം. കമലം ചെയര്‍പേഴ്സണായി വനിതാ കമ്മിഷന്‍ പുന:സംഘടിപ്പിച്ചു.
പി. കുല്‍സു (മുസ്ലിം ലീഗ്), ലിസി ജോസ് (കേരള കോണ്‍ഗ്രസ്-എം) എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍. ജസ്റിസ് ശ്രീദേവി ചെയര്‍പേഴ്സണായ ഏഴംഗ വനിതാ കമ്മിഷനെ പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ കമ്മിഷന് രൂപം നല്‍കിയത്.
വില്യാപ്പള്ളി എ. ജെ. എച്ച്. എസിലെ അധ്യാപികായണ് പി. കുല്‍സു. പയ്യോളി പഞ്ചായത്് പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലിസി ജോസ് എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായിരുന്നു.












Click it and Unblock the Notifications