കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് അധാര്‍മ്മികം: ജസ്റിസ് ശ്രീദേവി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചതിനാലാണ് വനിതാ കമ്മിഷന്‍ പിരിച്ചു വിട്ടതെന്ന് ജസ്റിസ് ശ്രീദേവി. തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ് വനിതാകമ്മിഷന്‍ പിരിച്ചു വിട്ടതെന്നും അവര്‍ ആരോപിച്ചു.

പുതിയ കമ്മിഷന്റെ നിയമനം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. വനിതാകമ്മിഷന്‍ പോലുളള സ്ഥാപനങ്ങളെങ്കിലും രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഈ സര്‍ക്കാര്‍ അതിനുളള അവസരം നിഷേധിച്ചിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരില്‍ നിന്നും കമ്മിഷന് നീതി കിട്ടിയില്ലെന്നും ജസ്റിസ് ശ്രീദേവി അഭിപ്രായപ്പെട്ടു.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പുതിയ അംഗങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് ജസ്റിസ് ശ്രീദേവി ആശംസിച്ചു.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വനിതാകമ്മിഷന്‍ പുനസംഘടിപ്പിച്ച നടപടി വ്യാപകമായ പ്രതിഷേധത്തിന് വഴി വച്ചിരിക്കുകയാണ്. പഴയ കമ്മിഷന്‍ പിരിച്ചു വിട്ടതിനെതിരെ നിരവധി വനിതാ സംഘടനകള്‍ ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയ വനവാസം നയിച്ചു വന്ന മുന്‍മന്ത്രി എം. കമലമാണ് പുതിയ അദ്ധ്യക്ഷ. മുസ്ലീംലീഗിന്റെയും മാണി കേരളയുടെയും സജീവ പ്രവര്‍ത്തകകളാണ് മറ്റ് അംഗങ്ങള്‍. രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ച് ഭരണമുന്നണി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുളള മാനഭംഗക്കേസുകള്‍ കമ്മിഷന്‍ പക്ഷപാതപരമായി കൈകാര്യം ചെയ്യുമെന്ന ഉല്ക്കണ്ഠയാണ് വനിതാസംഘടനകള്‍ക്കും മറ്റു സാംസ്കാരികപ്രവര്‍ത്തകര്‍ക്കും ഉളളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X