ഉത്തരവാദി പാകിസ്ഥാന്‍: ഫെര്‍ണാണ്ടസ്
ജമ്മു: കശ്മീരിന്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. മെയ് 15 ബുധനാഴ്ച ജമ്മുവില്‍ തീവ്രവാദികള്‍ സ്ഫോടനം നടത്തിയ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഫെര്‍ണാണ്ടസ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പാകിസ്ഥാനില്‍ നിന്ന് മെച്ചപ്പെട്ടതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അതിര്‍ത്തിക്കപ്പുറം തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതിന് പിന്നില്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ച ആശുപത്രിയിലും ഫെര്‍ണാണ്ടസ് സന്ദര്‍ശനം നടത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ചൊവാഴ്ച നടന്നത്. 30 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications