Get Updates
Get notified of breaking news, exclusive insights, and must-see stories!

നനഞ്ഞാട്ടം അനുവദിക്കില്ല : ആന്റണി

തിരുവനന്തപുരം : ടൂറിസത്തിന്റെ മറവില്‍ നനഞ്ഞാട്ടം പോലെയുളള സംസ്കാരവിരുദ്ധ പരിപാടികള്‍ അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി. പാശ്ചാത്യ സംസ്കാരം നമ്മുടെ ഗ്രാമങ്ങളിലടക്കം വേരുപിടിയ്ക്കുന്നു എന്നതിന് തെളിവാണ് ഇത്തരം പരിപാടികളെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പരമ്പരാഗത സംസ്കാരം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്.

കനകക്കുന്ന് കൊട്ടാരത്തിനു ചുറ്റും പൂന്തോട്ടം നിര്‍മ്മിയ്ക്കുന്നതിന് 1.10 കോടി രൂപ നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ടൂറിസ്റ് കേന്ദ്രങ്ങളുടെ പരിസ്ഥിതി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

കായലുകളും കടല്‍ത്തീരവുമടക്കം ഒരു ടൂറിസം മേഖലയ്ക്കു വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ആവോളമുളള നാടാണ് കേരളം. അതുല്യമായ ഒട്ടേറെ ആകര്‍ഷണ കേന്ദ്രങ്ങള്‍ കേരളത്തിനുണ്ട്. ഇവയെ പരമാവധി ചൂഷണം ചെയ്ത് ലോകത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ടൂറിസം മേളകളില്‍ കേരളം ഒരു സംസാര വിഷയമാണ്. ആയൂര്‍വേദവും കായലോരങ്ങളുമെല്ലാം വിദേശികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. ഇത് മുതലാക്കാന്‍ നമുക്ക് കഴിയണമെന്ന് ആന്റണി പറഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടമായി കനകക്കുന്ന് കൊട്ടാരത്തിന്റെ നിര്‍മ്മാണ ചാതുര്യം നിലനിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ടൂറിസം മന്ത്രി കെ. വി. തോമസ് പറഞ്ഞു. കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജാ വേണുഗോപാല്‍ ആശംസയര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+