വിമര്‍ശനം കേരളീയന്റെ ജന്മസ്വഭാവം : ആന്റണി
തിരുവനന്തപുരം : നവീനമായതെന്തിനെയും എതിര്‍ക്കുക എന്നത് കേരളീയരുടെ അടിസ്ഥാനസ്വഭാവമാണെന്ന് മുഖ്യമന്ത്രി. പുതുമ കൊണ്ടു വരാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിച്ച് മനസ് മടുപ്പിക്കുക എന്നതാണ് പൊതുവെയുളള രീതി. സംസ്ഥാനത്തിന്റെ അധോഗതിയ്ക്ക് കാരണവും ഈ സ്വഭാവമാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
സി-ഡിറ്റ് നവീകരണ പരിപാടികള്‍ മസ്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും പുരോഗമന വീക്ഷണമുളള സമൂഹമാണ് കേരളം എന്ന വാദം കളളമാണ്. കാര്യത്തോടടുക്കുമ്പോള്‍ ഏറ്റവും യാഥാസ്ഥിതികരാണ് കേരളീയര്‍ എന്നു കാണാം.
കമ്പ്യൂട്ടര്‍ ആദ്യമായി നടപ്പാക്കിയപ്പോള്‍ അതിനെ എതിര്‍ത്തവരായിരുന്നു കേരളീയര്‍. തൊഴിലവസരങ്ങള്‍ ഹനിക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് കമ്പ്യൂട്ടറിന്റെ വരവിന് ഇടങ്കോലിട്ടത്. അന്ന് കേരളം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിരുന്നെങ്കില്‍ ഈ ഐടി യുഗത്തില്‍ സംസ്ഥാനം ബഹുദൂരം മുന്നേറുമായിരുന്നു.
സി-ഡിറ്റിനെ ബഹുമുഖ പഠനകേന്ദ്രമാക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ഇന്‍ഫര്‍മേഷന്‍ മന്ത്രി എം.എം. ഹസന്‍ പ്രസ്താവിച്ചു. വിവിധ മാധ്യമങ്ങളുടെ സംഗമ കേന്ദ്രമാകും വരും ദിനങ്ങളില്‍ സി-ഡിറ്റ്. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ മാത്രമേ സി-ഡിറ്റ് പോലുളള സ്ഥാപനങ്ങള്‍ക്ക് ഇനി വികസിയ്ക്കാന്‍ കഴിയൂവെന്ന് ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications