• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിളികളെ കൂട്ടിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  • By Staff

തിരുവനന്തപുരം : സ്വകാര്യബസുകളിലെ കിളിശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കിളി ശല്യം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ മുതലാളിയേക്കാള്‍ ഗമയില്‍ ബസ് ഭരിയ്ക്കുകയും യാത്രക്കാരികള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്ന കിളികള്‍ക്ക് മൂക്കു കയര്‍ വീഴും.

യാത്രക്കാര്‍ക്ക് ശല്യമോ തടസമോ ആകും വധം ബസ് ജീവനക്കാര്‍ വാതിലിലെ ചവിട്ടു പടിയില്‍ നില്‍ക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ബസിലെ മുഴുവന്‍ ജീവനക്കാരുടെയും പൂര്‍ണ വിവരങ്ങള്‍ ഇനി മുതല്‍ ഉടമകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് യൂണിഫോമും പേരെഴുതിയ ബാഡ്ജും ധരിയ്ക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

കിളികള്‍ എന്നറിയപ്പെടുന്ന ഡോര്‍ ചെക്കര്‍മാരില്‍ നിന്നും യാത്രക്കാരികള്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിധിയുടെ വെളിച്ചത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഉത്തരവ്.

lok-sabha-home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more