ഗള്‍ഫില്‍ നിന്ന് വന്നു; വീണു മരിച്ചു
നെടുമ്പാശേരി: ഗള്‍ഫില്‍ നിന്നും അവധിക്കുന്ന നാട്ടിലേക്ക് വന്ന യാത്രക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു മരണം.
തൃശൂര്‍ പുന്നയൂര്‍ പഞ്ചായത്തിലെ എടക്കര പതിയേരി മാളിയേക്കല്‍ രാജേന്ദ്രന്‍ നായര്‍(47) ആണ് മെയ് 15 ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. വിമാനത്താവളത്തിലെ കസ്റംസ് പരിശോധനനടക്കുന്ന ഏരിയായില്‍ ആണ് ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടനെ മരിച്ചു.
അബുദാബിയില്‍ വിമാനത്താവളത്തിലാണ് രാജേന്ദ്രന്‍നായര്‍ ജോലിനോക്കുന്നത്. ഒമാന്‍ എയറിന്റെ 829ാം നമ്പര്‍ വിമാനത്തിലാണ് ഇദ്ദേഹം നെടുമ്പാശേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 5.50ന് വന്നിറങ്ങിയത്. ഭാര്യയും മക്കളും ബന്ധുക്കളും രാജേന്ദ്രനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
മൃതദേഹം അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തി. കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ മകളും എടക്കര യുപി സ്കൂള്‍ അധ്യാപികയുമായ രമാദേവിയാണ് ഭാര്യ. രമ്യ, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications