കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റൊഴുകുന്നു
മാനന്തവാടി: മണല്‍ലോഡിനുള്ളില്‍ ഒളിപ്പിച്ച് കര്‍ണാടകയില്‍ നിന്ന് വന്‍തോതില്‍ സ്പിരിറ്റ് കേരളത്തില്‍ എത്തുന്നു. വയനാട് വഴിയാണ് സ്പിരിറ്റ് ലോറികള്‍ എത്തുന്നത്.
കേരളത്തിലെ പുഴകളില്‍ നിന്നും മണല്‍വാരുന്നതിന് ഹൈക്കോടതി നിയന്ത്രണമുള്ളതിനാല്‍ ഇപ്പോള്‍ കര്‍ണാകടയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മണല്‍ എത്തുന്നത്. ഈ മണല്‍ കടത്ത് സ്പിരിറ്റ് കടത്താന്‍ മദ്യമാഫിയ മറയാക്കുകയാണ്.
35ലിറ്റര്‍ കന്നാസുകളില്‍ നിറച്ച സ്പിരിറ്റ് വാഹനത്തില്‍ അടുക്കിയ ശേഷം അതിന്റെ മുകളിലും വശങ്ങളിലും മണല്‍ നിറയ്ക്കുന്നു. വയനാടിനോട് തൊട്ടുകിടക്കുന്ന കര്‍ണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിലെ ഒരാളാണ് സ്പിരിറ്റ് കടത്തുന്നതിന് പിന്നില്‍.
പലപ്പോഴും രേഖകളില്ലാതെയാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മണല്‍ എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നതിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി വേണം. ഇങ്ങിനെ കൊണ്ടുവരുന്ന മണലിന് നാല് ശതമാനം വില്പനനികുതി അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് കേരളത്തിലേക്ക് മണല്‍കടത്തും അതിന്റെ മറവില്‍ സ്പിരിറ്റ് കടത്തും.












Click it and Unblock the Notifications