കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സാഫീസ് വര്‍ദ്ധന പിന്‍വലിച്ചു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാഫീസ് വര്‍ദ്ധന പൂര്‍ണമായി പിന്‍വലിച്ചു.

മെയ് 15 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാഫീസ് കുത്തനെ വര്‍ദ്ധിപ്പിയ്ക്കാന്‍ തീരുമാനിച്ചത്.

മതികെട്ടാന്‍ വനഭൂമിയുടെ പൂര്‍ണ നിയന്ത്രണം വനംവകുപ്പിന് വിട്ടുകൊടുക്കാനും മന്ത്രിസഭ തീരുമാനിച്ചു. വനാതിര്‍ത്തി സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. ആദിവാസി മേഖലയിലെ പട്ടിണിയും തൊഴിലില്ലായ്മയും കണക്കിലെടുത്ത് ജൂണ്‍ ഒന്നു മുതല്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 201 കോടി രൂപയുടെ തൊഴില്‍ പദ്ധതിയ്ക്ക് രൂപം നല്‍കാന്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിയ്ക്കും. ധനം, വ്യവസായം, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ മന്ത്രിമാരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഇതില്‍ 100 കോടി രൂപ വനിതാക്ഷേമത്തിനാണ് ഉപയോഗിയ്ക്കുന്നത്.

പ്രതിപക്ഷത്തിനു പുറമെ ഒട്ടേറെ കേന്ദ്രങ്ങളുടെ എതിര്‍പ്പു ക്ഷണിച്ചു വരുത്തിയ തീരുമാനമായിരുന്നു ചികിത്സാ ഫീസ് വര്‍ദ്ധന. വന്‍ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. എന്തു വന്നാലും ചികിത്സാഫീസ് വര്‍ദ്ധന പിന്‍വലിയ്ക്കുകയില്ലെന്നൂം സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി മുതല്‍ ധര്‍മ്മാശുപത്രികളല്ലെന്നും വീമ്പിളക്കിയ ആരോഗ്യമന്ത്രിയ്ക്ക് തിരിച്ചടിയാണ് ഈ തീരുമാനം. .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X