Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പ്യൂട്ടറും പുസ്തകവുമില്ലാതെ ഐടി സ്കൂള്‍

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ ഐടി സ്കൂള്‍ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനാവശ്യമായ കമ്പ്യൂട്ടറുകള്‍ സര്‍ക്കാര്‍ വാങ്ങിയിട്ടില്ല.

കമ്പ്യൂട്ടറുകളോ പാഠപുസ്തകങ്ങളോ ഇല്ലാതെയാവും ആദ്യ മാസങ്ങളിലെങ്കിലും കുട്ടികളുടെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസമെന്നര്‍ത്ഥം. സാമ്പത്തിക പ്രതിസന്ധി മൂലം സ്കൂളുകളിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകള്‍ ഇതേ വരെ വാങ്ങിയിട്ടില്ല.

പദ്ധതി നടപ്പാക്കുന്നതിന് സഹായം നല്‍കാമെന്നേറ്റ് മുന്നോട്ടു വന്ന സ്വകാര്യ പ്രായോജകരും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതു മൂലം പിന്‍വാങ്ങിയിരിക്കുകയാണ്.

എട്ടാം ക്ലാസിലേക്ക് വേണ്ട കമ്പ്യൂട്ടര്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കി എസ് സി ഇ ആര്‍ ടി സംസ്ഥാന പാഠപുസ്തക ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനായി ഇതുവരെ പാഠപുസ്തക ഓഫീസില്‍ നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ല.

ചുരുക്കത്തില്‍ കമ്പ്യൂട്ടറുകളോ പാഠപുസ്തകങ്ങളോ ഇല്ലാതെയാവും വിദ്യാര്‍ഥികള്‍ കമ്പ്യൂട്ടര്‍ ക്ലാസുകളിലിരിക്കേണ്ടി വരിക എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+