മതികെട്ടാന്‍ ഇനി വനംവകുപ്പിന്
തിരുവനന്തപുരം: വിവാദമതികെട്ടാന്‍വനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വനംവകുപ്പിനെ ഏല്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി.
മെയ് 15 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗതീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. വനംവകുപ്പിന്റെ നിയന്ത്രണത്തില്‍ വരുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം, അതിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി ചെയര്‍മാനായുള്ള സമിതി തീരുമാനിക്കുമെന്നും ആന്റണി പറഞ്ഞു.
മതികെട്ടാന്‍ചോലയുടെമേല്‍ റവന്യൂവകുപ്പിന് അധികാരം വേണ്ടെന്നും വനംവകുപ്പിന് പൂര്‍ണ്ണാധികാരം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും റവന്യൂമന്ത്രി കെ.എം. മാണി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് ഇക്കാര്യം ബുധനാഴ്ച ചേര്‍ന്നാ മന്ത്രിസഭായോഗം ചര്‍ച്ചചെയ്തത്.












Click it and Unblock the Notifications