എസ്എന്‍ഡിപി ശതാബ്ദിയാഘോഷം ഇന്ന്
തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മ പരിപാലനസംഘത്തിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷങ്ങള്‍ക്ക് യോഗം പിറന്നുവീണ മണ്ണില്‍ മെയ് 15 ബുധനാഴ്ച തുടക്കം. ഇതിന് മുന്നോടിയായി എസ്എന്‍ഡിപി യോഗശതാബ്ദി ആഘോഷവേദിയിലേക്കുള്ള പതാകാ-ഛായാചിത്ര-ദീപശിഖാ ഘോഷയാത്രയ്ക്ക് അരുവിപ്പുറത്ത് ഉജ്വലസ്വീകരണം ലഭിച്ചു.
ശതാബ്ദ ആഘോഷപരിപാടികള്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഉദ്ഘാടനം ചെയ്യും. എസ്എന്‍ ട്രസ്റിന്റെ കനകജൂബിലി ആഘോഷവും ഇതോടൊപ്പം നടക്കും.
ജനങ്ങളുടെ മന്ത്രിമാരാകേണ്ടവര്‍ ജനിച്ച സമുദായത്തിന്റെ മന്ത്രിമാരാവുകയാണെന്ന് പീതപതാകയുടെ പ്രയാണം പല്ലന കുമാരകോടിയില്‍ ഉദ്ഘാടനം ചെയ്ത എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ള ിനടേശന്‍ പറഞ്ഞു.












Click it and Unblock the Notifications