എസ്എന്‍ഡി പി ശതാബ്ദിയാഘോഷം തുടങ്ങി
തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗം ജന്മശതാബ്ദിയാഘോഷത്തിന് തുടക്കമായി. മെയ് 15 ബുധനാഴ്ച മുന്‍പ്രധാനമന്ത്രി ദേവഗൗഡ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അധ്യക്ഷനായിന്നു. സ്വാമി ശാശ്വതികാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. സി. കെ. വിദ്യാസാഗര്‍ മുഖ്യ ശതാബ്ദി പ്രഭാഷണം നടത്തി.
എസ് എന്‍ ട്രസ്റ് ചെയര്‍മാന്‍ പട്ടത്തുവിള ദാമോദരന്‍, മന്ത്രിമാരാരായ നാലകത്ത് സൂപ്പി, ഡോ. എം. എ. കുട്ടപ്പന്‍ , ഡോ. നീലലോഹിതദാസന്‍ നാടാര്‍ എം എല്‍ എ എന്നിവര്‍ ആശംസാ പ്രസംഗിച്ചു.
ശതാബ്ദി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ആഘോഷത്തിന്റെ ഭാഗമായി അരുവിപ്പുറം ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ പൂജാദികര്‍മങ്ങള്‍ ആരംഭിച്ചു.












Click it and Unblock the Notifications