Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിത്തിര തിരുനാളില്‍ ആധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയിലെ ജൈവ വൈദ്യശാസ്ത്ര സാങ്കേതിക വിഭാഗം വികസിപ്പിക്കാന്‍ പദ്ധതി. വിഷന്‍ 2020 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി രണ്ട് ദശകത്തോളം നീണ്ടുനില്‍ക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.

ദേശീയ സാങ്കേതികവിദ്യാ ദിനാഘോഷത്തിന്റെ ഭാഗമായി റവന്യു മന്ത്രി കെ.എം. മാണിയാണ് വിഷന്‍ 2020 പദ്ധതി ഉദ്ഘാടനം ചെയ്തത്.

പദ്ധതിയുടെ ഭാഗമായി ജൈവ വൈദ്യശാസ്ത്ര സാങ്കേതിക വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ആഗോളനിലവാരത്തോട് കിടപിടിക്കുന്ന ഗവേഷണവും ലക്ഷ്യമിടുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റ് വൈദ്യശാസ്ത്രസാങ്കേതിക വിദഗ്ധര്‍ക്കും പരിശീലനം നല്‍കും. വൈദ്യശാസ്ത്രഉപകരണങ്ങളുടെയും മറ്റ്ജൈവോപകരണങ്ങളുടെയും നിലവാരം പരിശോധിക്കുന്നതിനുള്ള ഒരു ദേശീയ കേന്ദ്രമായി സ്ഥാപനത്തിനെ മാറ്റാനും ആലോചനയുണ്ട്.

ആഗോളനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കാനായിരിക്കും ആദ്യപത്തുവര്‍ഷങ്ങളില്‍ ശ്രമിക്കുക. ഇതിന്റെ ഗുണഫലം പരമാവധി എത്തിക്കാന്‍ അടുത്ത പത്തുവര്‍ഷം ഉപയോഗിക്കുമെന്നും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ കെ. മോഹന്‍ദാസ് പറഞ്ഞു.

വൈദ്യരംഗത്ത് ആവശ്യമായ സാധനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു യൂണിറ്റ് ഇവിടെയുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഇപ്പോള്‍ തന്നെ ഇവിടെ നിര്‍ക്കുന്ന ശ്രീചിത്രഹൃദയ വാല്‍വ്, രക്ത ബാഗ്, ഹൈഡ്രോസിഫാലസ് ഷണ്ട്, കോണ്‍സെന്‍ട്രിക് നീഡില്‍ ഇലക്ട്രോഡ് എന്നിവയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും നല്ല വിപണിയുണ്ട്.

അന്താരാഷ്ട്ര ഗുണനിലവാരത്തിനുള്ള ഐഎസ്ഒ17025 നേടാനുള്ള ഗുണനിലവാരസംവിധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഫ്രഞ്ച് സംഘത്തിന്റെ അവസാന ഓഡിറ്റും കൂടി കഴിഞ്ഞാല്‍ ഈ ഗുണനിലവാരസര്‍ട്ടിഫിക്കറ്റ് ശ്രീചിത്രയ്ക്ക് ലഭിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+