ജസ്റിസ് ശ്രീദേവി മന്ത്രിമാരെ ബ്ലാക്ക് മെയില്‍ ചെയ്തു
തിരുവനന്തപുരം: മന്ത്രിമാരെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റിസ് ശ്രീദേവി ശ്രമിച്ചതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.
രണ്ട് മന്ത്രിമാര്‍ക്കെതിരെ16 വര്‍ഷം പഴക്കമുള്ള കേസ് പരിഗണിക്കാനായിരുന്നു കമ്മിഷന്റെ ശ്രമം. കമ്മിഷനെതിരെ നേരത്തെ തന്നെ നടപടിയുണ്ടാവേണ്ടതായിരുന്നുവെന്ന് ശ്രീദേവിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി വയലാര്‍ രവി പറഞ്ഞു. മെയ് 15 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതി സ്ഥാനത്തേക്ക് കെ. ആര്‍. നാരായണന്റെ പേര് വീണ്ടും നിര്‍ദേശിക്കണോയെന്നതിനെ കുറിച്ച് ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്ന് രവി പറഞ്ഞു.
എ ഐ സി സി ജനറല്‍ സെക്രട്ടറിയായതിന് ശേഷം ബുധനാഴ്ച ദില്ലിയില്‍ നിന്ന് ആദ്യമായി തിരുവനന്തപുരത്തെത്തിയ വയലാര്‍ രവിയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍സ്വീകരണമാണ് നല്‍കിയത്. വിമാനത്താവളത്തില്‍ രവിയെ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് കെ പി സി സി ആസ്ഥാനത്ത് രവിയ്ക്ക് സ്വീകരണം നല്‍കി. ഐ ഗ്രൂപ്പ് സ്വീകരണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.












Click it and Unblock the Notifications