കേരളത്തില്‍ 50 രുചികളില്‍ ഐസ്ക്രീം
തൃശൂര്‍ : യൂറോപ്യന്‍ രുചിയിലുളള ഐസ് ക്രീമുകള്‍ ഇനി കേരളത്തിലെ വിപണിയിലും സുലഭമാകും. 50 വ്യത്യസ്ത രുചികളില്‍ ഐസ് ക്രീം നിര്‍മ്മിയ്ക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫാക്ടറി ചേലപ്രയ്ക്കു സമീപം 2002മെയ് 16 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. റൈം റിച്ച് ഫുഡ്സ് എന്ന സ്ഥാപനമാണ് ഫാക്ടറിയുടെ ഉടമസ്ഥര്‍.
പപ്പായ് എന്നതാണ് ഐസ് ക്രീമിന്റെ വ്യാപാരനാമം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ചേലപ്രയില്‍ രാജ്യത്തെ ആദ്യത്തെ ഭക്ഷ്യ സംസ്ക്കരണ ഫാക്ടറി സ്ഥാപിച്ചിരിയ്ക്കുന്നത്.
48,000 ചതുരശ്ര അടി വിസ്തീര്‍ണമുളളതാണ് ഫാക്ടറി. ജലശുദ്ധീകരണസംവിധാനം, ആധുനിക ഗുണമേന്മ പരിശോധനാ സംവിധാനം എന്നിവ പുതിയ പ്ലാന്റിന്റെ സവിശേഷതകളില്‍ ചിലതാണ്.
സ്വീഡനില്‍ നിന്നാണ് നിര്‍മ്മാണ യന്ത്രം ഇറക്കുമതി ചെയ്തത്. മണിക്കൂറില്‍ 300 ലിറ്ററാണ് ഇതിന്റെ ശേഷി. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കമ്പനി ആദ്യഘട്ടത്തില്‍ തങ്ങളുടെ വിപണി കണ്ടെത്താന്‍ ഉദ്ദേശിയ്ക്കുന്നത്.












Click it and Unblock the Notifications