Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍നാഥ് യാത്ര ജൂലൈ 22ന് തുടങ്ങും

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അമര്‍നാഥ് ഗുഹയിലേയ്ക്കുള്ള യാത്ര ജൂലൈ 22 ന് തുടങ്ങും. കശ്മീരിലെ ഉന്നതതല ഉദ്വോഗസ്ഥയോഗമാണ് ഇത് തീരുമാനിച്ചത്.

അമര്‍നാഥ് ഗുഹയിലേയ്ക്ക് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് എല്ലാ വര്‍ഷവും പോകുന്നത്. വേനല്‍ക്കാലത്ത് ഒരുമാസം മാത്രമേ ഈ ഗുഹാ ക്ഷേത്രം തുറക്കാറുള്ളു.

മഞ്ഞുകൊണ്ട് സ്വയം രൂപപ്പെടുന്ന ശിവലിംഗ വിഗ്രഹമാണ് ഇവിടത്തെ ആരാധനാ മൂര്‍ത്തി.

കശ്മീര്‍ തീവ്രവാദികളുടെ ഭീഷണിയുള്ളതുകൊണ്ട് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.

നന്വാന്‍ എന്ന സ്ഥലത്തുള്ള ക്യാമ്പില്‍ എത്തുന്നവര്‍ക്ക് യാത്രയ്ക്ക് രജിസ്റര്‍ ചെയ്യാം. യാത്ര തുടങ്ങുന്ന പഹല്‍ഗാം, ബാല്‍താല്‍ എന്നിവിടങ്ങളിലേയ്ക്ക് ജമ്മു ഗതാഗത വകുപ്പ് വാഹനങ്ങള്‍ ഓടിയ്കും. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ഇക്കുറി 46 കിലോമീറ്റര്‍ കാല്‍നടയാത്ര തുടങ്ങുന്ന പഹല്‍ഗാമില്‍ താമസകൗകര്യങ്ങളോ ലങ്കറുകളോ ഉണ്ടാവില്ല. ഈ സ്ഥലം വൃത്തിയായി സൂക്ഷിയ്ക്കാനാണിത്. പകരം ഈ സൗകര്യങ്ങള്‍ അല്പം അകലെയായി തയ്യാറാക്കുന്നതാണ്. എല്ലാസ്ഥലത്തും കുടിവെള്ളം എത്തിയ്ക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. യാത്രാ വഴിയില്‍ ടെലഫോണ്‍ സൗകര്യം ഏര്‍പ്പെടുത്താനും തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+