ലൈംഗികപീഡന കേസ് പൊലീസ് ഒതുക്കുന്നു
കോതമംഗലം: ആശുപത്രിയില്‍ വെച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് പൊലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം. പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതിയെ ഇതുവരെ അറസ്റ് ചെയ്തിട്ടില്ല.
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ വെച്ച് അമ്മയുടെ ശുശ്രഷയ്ക്കു നിന്ന യുവതിയെ പ്രതി ബലമുപയോഗിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയും അഛനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ അയല്‍വാസിയായ സന്തോഷിനെതിരെ കേസെടുത്തത്.
അമ്മയുടെ രോഗവിവരം അന്വേഷിക്കാനെന്ന മട്ടില്‍ ആശുപത്രിയിലെത്തിയ സുരേഷ് രാത്രിയില്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. ഭയന്ന് നിലവിളിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയാണ് യുവാവ് പീഡിപ്പിച്ചത്.
പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ മാര്‍ച്ച് 31ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണമെന്തെന്ന് ബന്ധുക്കളോട് യുവതി പറഞ്ഞപ്പോഴാണ് പീഡനത്തെ കുറിച്ച് മറ്റുള്ളവര്‍ അറിയുന്നത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആരോടും പറയാതിരുന്നതെന്നും യുവതി പറഞ്ഞു.
മൂവാറ്റുപുഴ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ കോതമംഗലം സിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ കേസിലെ പ്രതിയെ ഇതേ വരെ പൊലീസ് അറസ്റ് ചെയ്തിട്ടില്ല. ബിജെപി അനുഭാവിയായ സുരേഷിനെ ബിജെപി പ്രാദേശിക നേതൃത്വം രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇതിന് പൊലീസ് കൂട്ടുനില്‍ക്കുകയാണന്നുമാണ് ആരോപണം.












Click it and Unblock the Notifications