ഗതാഗതമന്ത്രി നല്ലവനെന്ന് സിഐടിയു
കോട്ടയം: തൊഴിലാളികളോട് വളരെ നല്ല സമീപനം പുലര്‍ത്തുന്നയാളാണ് ഗതാഗതമന്ത്രി കെ. ബി. ഗണഷ് കുമാറെന്ന് കെ എസ് ആര്‍ ടി സി ഇ എ (സി ഐ ടി യു) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കെ. ദിവാകരന്‍ പറഞ്ഞു.
കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ മന്ത്രി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി ഇ എ പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദിവാകരന്‍ അറിയിച്ചു. അതേ സമയം സ്വകാര്യ ബസ് വാടകയ്ക്കെടുത്ത് നടത്തുന്നത് പോലുള്ള നീക്കങ്ങളെ എതിര്‍ക്കേണ്ടിവരും.
കെ എസ് ആര്‍ ടി സി ലാഭത്തിലാവണമെങ്കില്‍ പ്രതിദന വരുമാനം ഇപ്പോഴുള്ള 1.79 കോടിയില്‍ നിന്ന് രണ്ട് കോടിയാവണം. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയാലേ കൂടുതല്‍ വരുമാനമുണ്ടാക്കാനാവൂ. തൊഴിലാളികള്‍ 1000 രൂപ വെച്ച് നല്‍കി പുതിയ ബസിറക്കാന്‍ തയ്യാറാണെന്ന് മന്ത്രിയെ അറിയിച്ചിരുന്നതാണ്. മന്ത്രി അത് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഐഎന്‍ടിയുസി ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്- ദിവാകരന്‍ പറഞ്ഞു.












Click it and Unblock the Notifications