കല്ലുവാതുക്കല്‍ മദ്യദുരന്തം : വിധി ജൂണ്‍ 14ന്
കൊല്ലം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിന്റെ വിധി ജൂണ്‍ 14ന് പ്രഖ്യാപിക്കും. കേസിന്മേലുള്ള വിചാരണ പൂര്‍ത്തിയായി.
കൊല്ലം അഡീഷണല്‍ ജഡ്ജി എന്‍. ചന്ദ്രദാസന്‍ നാടാരാണ് വിധി പ്രഖ്യാപിക്കുക. കേസിലെ പ്രധാനപ്രതി മണിച്ചന്റെ ഭാര്യയും കേസിലെ പതിനെട്ടാം പ്രതിയുമായ ഉഷയുടെയും 28-ാം പ്രതി അനില്‍കുമാറിന്റെയും വിചാരണ പിന്നീട് നടത്തും.
48 പേര്‍ പ്രതികളായ കേസിലെ ആറ് പ്രതികളെ ഇതേവരെ പിടികൂടാനായിട്ടില്ല. അറസ്റ് ചെയ്യപ്പെട്ട 36 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടില്ല.
2000 ഒക്ടോബറിലാണ് കല്ലുവാതുക്കല്‍ മദ്യദുരന്തം നടന്നത്. തിരുവനന്തരപുരത്തെയും കൊല്ലത്തെയും സെഷന്‍സ് കോടതികളിലായാണ് കേസിന്റെ വിചാരണ നടത്തിയത്.












Click it and Unblock the Notifications