ലത്തീന്‍ കത്തോലിക്കര്‍ക്ക് ഒറ്റ സംഘടന
കൊച്ചി : കേരളത്തിലെ രണ്ടു ലക്ഷത്തോളം വരുന്ന ലത്തീന്‍ കത്തോലിക്കര്‍ ഒറ്റ സംഘടനയുടെ കീഴില്‍ അണിനിരക്കുന്നു. കേരളാ ലത്തീന്‍ കത്തോലിക് കൗണ്‍സില്‍ എന്നാണ് സംഘടനയുടെ പേര്.
കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ ് ഡാനിയല്‍ അച്ചാരുപറമ്പില്‍ അറിയിച്ചതാണ് ഈ വിവരം. മാറിമാറി വന്ന സംസ്ഥാനസര്‍ക്കാരുകള്‍ സമുദായത്തെ അവഗണിക്കുകയായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് സംഘടനയുടെ ഉദയമെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ അവകാശങ്ങള്‍ ലഭിയ്ക്കാന്‍ ഒറ്റസംഘടനയാണ് അഭികാമ്യം.
വരാപ്പൊളി ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ അച്ചാരു പറമ്പിലാണ് കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ 11 രൂപതകളില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്നവര് ചേര്‍ന്ന് 139 അംഗ കൗണ്‍സിലിനെ തിരഞ്ഞെടുക്കും. മെയ് 24 കൊച്ചിയില്‍ ചേരുന്ന സമ്മേളനത്തില്‍ സംഘടന ഔപചാരികമായി പിറവിയെടുക്കും. സാമുദായിക സൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കിയുളള സാമൂഹ്യ പ്രവര്‍ത്തനമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications