ഇനിയും വൈദ്യുതി ചാര്‍ജ് കൂട്ടരുത് : പി. സി. ജോര്‍ജ്
കൊച്ചി: കെഎസ്ഇബിയുടെ നഷ്ടത്തിന്റെ പേരു പറഞ്ഞ് വൈദ്യുതിനിരക്ക് കൂട്ടാനുളള നീക്കം ഉപേക്ഷിക്കണമെന്ന് പി. സി. ജോര്‍ജ്.
2001 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 56 കോടിയുടെ മിച്ചം വൈദ്യുതി ബോര്‍ഡിനുണ്ടായിരുന്നെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ആ നിലയ്ക്ക് നഷ്ടമെന്ന കാരണം പറഞ്ഞ് നിരക്ക് കൂട്ടുന്നതില്‍ ന്യായീകരണമില്ല.
വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ഭീമമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ നടുവൊടിയ്ക്കുന്ന ജീവിത ഭാരമാണ് ഇതിനകം സര്‍ക്കാര്‍ അവന്റെ മേല്‍ ചുമത്തിയത്. ഇനിയും നിരക്കു കൂട്ടി അവനെ ദ്രോഹിയ്ക്കരുതെന്ന് പി. സി. ജോര്‍ജ് ആവശ്യപ്പെട്ടു.
മീറ്റര്‍ വാങ്ങുന്നതില്‍ വന്‍ അഴിമതിയാണ് ബോര്‍ഡില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി മോഷ്ടാക്കളോട് മന്ത്രി ഉദാരമായ സമീപനമാണ് പുലര്‍ത്തുന്നത്. ബോര്‍ഡിലെ വിജിലന്‍സ് ചുമത്തിയ പിഴ ഇളവു ചെയ്യാനുളള മന്ത്രിയുടെ ഉത്തരവ് അതാണ് കാണിക്കുന്നതെന്ന് ജോര്‍ജ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications