പൂയംകുട്ടി : വനം മന്ത്രി മലക്കം മറിയുന്നു
തിരുവനന്തപുരം : പൂയംകുട്ടിയില്‍ പുറത്തു നിന്നും വന്ന ആരും കയ്യേറ്റം നടത്തിയില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി സുധാകരന്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൂയംകുട്ടി വനം കയ്യേറ്റത്തെക്കുറിച്ച് മന്ത്രി നിന്ന നില്പ്പില് മലക്കം മറിഞ്ഞത്. അവിടെയുളള ആദിവാസികളാണ് വനം കയ്യേറ്റത്തിന് പിന്നിലെന്നാണ് സുധാകരന് ഇപ്പോള്‍ പറയുന്നത്. ഇവരെ ഒഴിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടാണത്രേ!
വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുളള പൂയംകുട്ടിയില്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്നും മറുപടി പറയേണ്ടത് സുധാകരനാണെന്നും റവന്യൂ മന്ത്രി കെ. എം. മാണി ആരോപിച്ചിരുന്നു. മതികെട്ടാന്‍ വിവാദത്തില്‍ തനിക്കേറ്റ ക്ഷീണം തീര്‍ക്കാന്‍ കാത്തിരുന്ന് നിറയൊഴിയ്ക്കുകയായിരുന്നു മാണി. മാണിയുടെ ആരോപണത്തിന് മറുപടിയായി പൂയംകുട്ടിയില്‍ കയ്യേറ്റമേ നടന്നിട്ടില്ലെന്നായിരുന്നു വനംമന്ത്രിയുടെ ആദ്യ നിലപാട്.
പൂയംകുട്ടിയിലെ ചില ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു സുധാകരന് ആരോപണം നിഷേധിച്ചത്. എന്നാല്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് നടത്തിയ പൂയംകുട്ടി സന്ദര്‍ശനം മന്ത്രിയുടെ അവകാശവാദത്തിന്റെ മുനയൊടിച്ചു. വന്‍തോതില്‍ വനംകയ്യേറിയിരിക്കുന്നത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ നാട്ടുകാരും കണ്ടു.
തുടര്‍ന്നാണ് മന്ത്രി കളം മാറ്റിച്ചവിട്ടിയത്. പുറത്തു നിന്നെത്തിയ ആരും വനം കയ്യേറിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നായി ഇപ്പോള്‍. വര്‍ഷങ്ങളായി പൂയംകുട്ടിയില്‍ താമസിയ്ക്കുന്നവരാണ് കയ്യേറ്റക്കാരെന്നും അവരെ ഒഴിപ്പിയ്ക്കാനാവില്ലെന്നുമാണ് മന്ത്രി സ്വകാര്യ ചാനലിനോട് സമ്മതിച്ചത്.
എന്നാല്‍ മെയ് 16 വ്യാഴാഴ്ച ഒരു വെബ്സൈറ്റ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സല്ലാപത്തില്‍ പങ്കെടുത്ത്, ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഭൂമിയൊഴിച്ച് ബാക്കി തിരിച്ചെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞ് ചാനല്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ കയ്യേറ്റക്കാരെ ഒഴിപ്പിയ്ക്കാനാവില്ലെന്നും. രണ്ടും കണ്ടവര്‍ കെ. സുധാകരന് തികഞ്ഞ സ്പോര്‍ട്ട്സ് മന്ത്രിയാണെന്ന ്തലകുലുക്കി സമ്മതിയ്ക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications