പാഠപുസ്തകവില വര്‍ധിപ്പിക്കില്ല
തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭ തള്ളി.
രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം സൗജന്യമായി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായുണ്ടാവുന്ന അധിക ബാധ്യത നികത്താന്‍ പാഠപുസ്തക വില വര്‍ധിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തത്.
ശുപാര്‍ശ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാഠപുസ്തക വില വര്‍ധിപ്പിച്ചാല്‍ പരമാവധി മൂന്നേ മുക്കാല്‍ ലക്ഷം രൂപ കിട്ടുമെന്നാണ് കണക്കാക്കിയിരുന്നത്.












Click it and Unblock the Notifications