കണ്ണൂര്‍ ജയിലിലെ115 ആദിവാസികളെ മോചിപ്പിച്ചു
കണ്ണൂര്‍: ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിനെ തുടര്‍ന്ന് അറസ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന 115 ആദിവാസികള്‍ മെയ് 16 വ്യാഴാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങി.
ഇവരോടൊപ്പമുണ്ടായിരുന്ന 20 കുട്ടികളെയും മോചിപ്പിച്ചു. ഇനിയും 227 പുരുഷന്മാരും 224 സ്ത്രീകളും ജയിലില്‍ കഴിയുന്നുണ്ട്. ഇവരോടൊപ്പം കുട്ടികളുമുണ്ട്.
സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആദിവാസികളെ പീഡിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ടി. കെ. വില്‍സണ്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു. ജയിലിലെ ആദിവാസികളില്‍ നിന്ന് വില്‍സണ്‍ തെളിവെടുപ്പ് നടത്തി. ജയിലിലിലെ ആദിവാസി പീഡനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്‍സണ്‍ പറഞ്ഞു.
ഇതിനിടെ ജയിലില്‍ കഴിയുകയായിരുന്ന ആദിവാസി സ്ത്രീ ശാന്ത പ്രസവിച്ച കുഞ്ഞ് മരിച്ചത് വിവാദമുയര്‍ത്തിയിരിക്കുകയാണ്. കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് ശാന്ത പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മതിയായ ശുശ്രൂഷ കിട്ടാത്തതു കൊണ്ടാണ് ശാന്തയുടെ കുഞ്ഞ് പ്രസവിച്ചയുടനെ മരിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications