എസ്എന്‍ഡിപി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കും
തിരുവനന്തപുരം: വേണ്ടിവന്നാല്‍ എസ് എന്‍ ഡി പി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള ഒരു വോട്ട് ബാങ്ക് ആയി മാറാനാണ് എസ് എന്‍ ഡി പിയുടെ ശ്രമം. കേരളത്തിലെ പല സമുദായങ്ങളും സംഘടിതമായി അര്‍ഹിക്കുന്നതിലേറെ അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ എസ് എന്‍ ഡി പിയ്ക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ നിര്‍വാഹമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
മെയ് 16 വ്യാഴാഴ്ച കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫണല്‍ വിദ്യാഭ്യാസ നയം സമ്പന്നര്‍ക്ക് വേണ്ടിയുള്ളതാണ്.
നല്ല കള്ള് കുടിക്കാത്തതുകൊണ്ടാണ് ബിഷപ്പ് സൂസപാക്യം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ എതിര്‍ക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications