Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം സമ്പൂര്‍ണ പരാജയം : വിഎസ്

തിരുവനന്തപുരം : ഒരു വര്‍ഷത്തെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് ആന്റണി പോലും സമ്മതിച്ചതാണെന്ന് വി. എസ്. അച്യുതാനന്ദന്‍. കാസര്‍കോട് കോണ്‍ഗ്രസ് പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. സാക്ഷിയായി കരുണാകരനും ഉണ്ടായിരുന്ന കാര്യം വി. എസ്. ചൂണ്ടിക്കാട്ടി.

സമസ്ത മേഖലകളിലും ജനങ്ങളുടെ പ്രതീക്ഷ തകര്‍ത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. വനം കൈയ്യേറ്റവും ആദിവാസി പീഡനവും അഴിമതിയും ഇതുപോലെ വ്യാപകമായ ഒരു കാലം ഉണ്ടായിട്ടില്ല. സകലതും സ്വകാര്യമേഖലയെ ഏല്‍പ്പിച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നും അച്യൂുതാനന്ദന്‍ ആരോപിച്ചു.

പൂയംകുട്ടിയില്‍ വനം കയ്യേറ്റം നടന്നിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, മന്ത്രിസഭയില്‍ ആരുടെയൊക്കെയോ മുഖം രക്ഷിയ്ക്കാനുളള അടവാണ്. മാദ്ധ്യമ പ്രവര്‍ത്തകരെല്ലാം കയ്യേറ്റം നടന്ന സ്ഥലം നേരില്‍ സന്ദര്‍ശിച്ചു. സ്ഥലം സന്ദര്‍ശിച്ച ശേഷം താന്‍ തന്നെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. എന്നിട്ടും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്തിനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+