ദുബായ് ഫെസ്റ് : ആകര്‍ഷകമായ ഹോട്ടല്‍ പാക്കേജുകള്‍
അബുദാബി : വേനല്‍ക്കാലം ആസ്വദിയ്ക്കാന്‍ ആകര്‍ഷകമായ പാക്കേജുകളുമായി ദുബായ് ഹോട്ടലുകള്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ജൂണ്‍ 20 മുതല്‍ ആഗസ്റ് 30 വരെ നീണ്ടു നില്ക്കുന്ന പാക്കേജുകളാണ് സന്ദര്‍ശകരെ കാത്തിരിയ്ക്കുന്നത്.
താരതമ്യേനെ തിരക്കു കുറഞ്ഞ വേനല്‍ക്കാലത്ത് ഹോട്ടല്‍ വ്യവസായത്തിന് ഉണര്‍വു പകരാനാണ് ഈ പാക്കേജുകള്‍. 1995 മുതല്‍ സ്ഥിരമായ പാക്കേജുകളിലൂടെ വേനല്‍ക്കാല വിപണനം വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിഞ്ഞെന്ന് ദുബായ് ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് മാനേജര്‍ അവാദ് അല്‍ ശേഖയെര് പറഞ്ഞു.
വേനല്ക്കാലത്തേയ്ക്കു വേണ്ടി പ്രത്യേക നിരക്കുകളാവും ഹോട്ടലുകളില്‍ ഈടാക്കുന്നത്. 58 ഹോട്ടലുകളും 11 ഹോട്ടല്‍ സമുച്ചയങ്ങളുമാണ് ദുബായ് ഫോര്‍ ഫ്രീ പാക്കേജില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത്.
ഹോട്ടലുകളില്‍ ഒരു രാത്രിയ്ക്ക് 27ഡോളര്‍(100 ദിര്‍ഹം) മുതല്‍ 137ഡോളര്‍ (500 ദിര്‍ഹം) വരെയും ഹോട്ടല്‍ സമുച്ചയങ്ങളില്‍ 27 ഡോളര്‍ മുതല്‍ 204 ഡോളര്‍ വരെയുമാണ് നിരക്ക്. സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടാണ് ഇത്. പ്രത്യേക സൗകര്യങ്ങളും ലഭ്യമാണ്.
മൂന്നു രാത്രി താമസിയ്ക്കുന്നവര്‍ക്ക് ഒരു രാത്രി സൗജന്യ താമസം വാഗ്ദാനം ചെയ്യുന്നു. ഹോട്ടല്‍ സമുച്ചയങ്ങളില്‍ ആറു രാത്രിയ്ക്ക് ഒരു രാത്രി സൗജന്യം. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്കു ചെയ്യുന്നവര്‍ക്കാണ് ഈ സൗജന്യം.
12 വയസിന് താഴെയുളള രണ്ടു കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളോടൊപ്പം സൗജന്യമായി താമസിക്കാം. കടല്ത്തീരങ്ങളിലേയ്ക്കും എയര്‍പോര്‍ട്ടിലേയ്ക്കും ദിവസവും ഹോട്ടലില്‍ നിന്നും ബസ് സൗകര്യം, സൗജന്യമായി ഹെല്‍ത്ത് ക്ലബുകളിലും നിശാ ക്ലബുകളിലും പ്രവേശനം, ആഹാരത്തിനും മദ്യത്തിനും 20 ശതമാനം വിലക്കുറവ്, സൗന്ദര്യ ചികിത്സയ്ക്ക് 50 ശതമാനം ഇളവ്, വാട്ടര്‍ തീം പാര്‍ക്കുകളില്‍ സൗജന്യ പ്രവേശനം, ആഴ്ചയില്‍ ഒരിക്കല്‍ ഡിസ്നി പാരീസിലേയ്ക്ക് യാത്ര എന്നിവയും പാക്കേജിന്റെ സവിശേഷതകളാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications