Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ഇന്ത്യ യുഎസ്സര്‍വീസ് ഉടന്‍

ദില്ലി: ഫ്രാങ്ക് ഫര്‍ട്ടിലേക്കും ചിക്കാഗോയിലേക്കും നേരിട്ടുള്ള എയര്‍ഇന്ത്യ വിമാനസര്‍വീസ് ഉടന്‍ തുടങ്ങും.

കുറെക്കാലമായി ഇന്ത്യ കാത്തിരിക്കുന്ന ഈ നേരിട്ടുള്ള വിമാനസര്‍വീസ് അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങാനാണ് ആലോചിക്കുന്നത്.

മെയ് 17 വെള്ളിയാഴ്ച വ്യോമയാന-വിനോദസഞ്ചാര സമ്മേളനത്തില്‍ സിവില്‍ എവിയേഷന്‍ മന്ത്രി ഷാനവാസ് ഹുസൈന്‍ അറിയിച്ചതാണ് ഇക്കാര്യം. അമേരിക്കന്‍ വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ച ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ വാഷിംഗ്ടണില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് യുഎസ് പ്രതിനിധി റോബര്‍ട്ട് ബ്ലാക്വില്‍ പറഞ്ഞു.

അടുത്ത ഏതാനും മാസങ്ങളില്‍ വിവിധ രാജ്യങ്ങളുമായി വിമാനസര്‍വീസ് തുടങ്ങാനുള്ള കരാറില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാവിമാനങ്ങള്‍ക്ക് ഇപ്പോഴും സൗകര്യപ്രദമായ സമയം അനുവദിച്ചുകിട്ടിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് കത്തെഴുതിയിരുന്നതായും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+