പാകിസ്ഥാനുമായി യുദ്ധംതുടങ്ങാന്‍ ജയ
ചെന്നൈ: പാകിസ്ഥാനുമായി ഒരു സമ്പൂര്‍ണ്ണയുദ്ധം തുടങ്ങാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തോട് നിര്‍ദേശിച്ചു. പാകിസ്ഥാനുമായി ഇന്ത്യ എല്ലാ വിധ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കണമെന്നും ജയ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു തീരുമാനമെടുത്താല്‍ ഇന്ത്യ മുഴുവന്‍ സര്‍ക്കാരിന് പിന്നില്‍ അണിനിരക്കുമെന്നും അവര്‍ മെയ് 17 വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ജമ്മുകശ്മീരില്‍ 30 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയും ജയ അപലപിച്ചു.
ക്ഷമയുടെ കാലം അതിക്രമിച്ചു. ഇനി ഉറച്ച നടപടിയെടുക്കേണ്ട സമയമാണ്. പാകിസ്ഥാനെ മറക്കാനാവാത്ത ഒരു പാഠം പഠിപ്പിക്കാന്‍ ഇനിയെങ്കിലും വൈകാതെ കേന്ദ്രം നടപടിയെടുക്കണം- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications